Monday, August 09, 2010

ഓരോ നാട്ടിലെയും ഭക്ഷണ രീതികള്‍ വിഭിന്നമാണ് . മംസാ ഹാരം ആണ് അറേബ്യന്‍ നാട്ടില്‍ പൊതുവേ കണ്ടു വരുന്നത്. നമ്മളെ പോലെയുള്ള പ്രവാസികള്‍ക് ചിക്കന്‍ ഇല്ലാത്ത ഒരു ദിവസം ആലോചിക്കാന്‍ പോലും പറ്റില്ല. കാരണം ഇത്രെയും പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു കറിയും ഇത് വരെ കണ്ടു പിടിച്ചി ട്ടില്ല എന്നത് കൊണ്ടായിരിക്കാം .....!!! ബാക്കാലയില്‍ പോയാല്‍ 800 gm ഐസ് ഇട്ട കോഴി കിട്ടും ( പാവം കോഴിക്ക് പോലും അറിയില്ല എത്ര കാലമായി ഈ തണുപ്പില്‍ കിടക്കുന്നു എന്ന് ), കറിക്ക് വേണ്ടിയ പാകത്തില്‍ വെട്ടി കുറച്ചു വെള്ളം അടുപത്ത് വെച്ച് മഞ്ഞ പൊടിയും, കുറച്ചു മുളക് പൊടിയും ( പരീഷികുന്നവര്‍ ശ്രദ്ധി ക്കണം, ഇത് അവരുടെ സ്വന്തം റിസ്കില്‍ ചെയ്യേണ്ടതാണ്!!!!) ഇട്ടു തിളപ്പിച്ചാല്‍ ചിക്കന്‍ കറി റെഡി ( വേണമെങ്കില്‍ കുറച്ചേ കറിവേപ്പില ഇലയും ഇടാം ....).....എന്തായാലും കുറച്ചു നാടന്‍ / അറബി ഫുഡ്‌ ഫോട്ടോ കള്‍ ഞാന്‍ അപ്‌ലോഡ്‌ ചെയ്യുഗയാണ്. നിങ്ങളുടെ വില യേറിയ അഭിപ്രായങ്ങള്‍ സ്വീകരികുന്നതാണ് .....

ചിക്കന്‍ 65

കാണുമ്പോള്‍ വായില്‍ നിന്നും വെള്ളം വരുന്നുണ്ടാകും , ഇത് നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ അല്ല . നാട്ടിലെ 65 ഇതില്‍ നിന്നും കുറച്ചു കൂടി ഡ്രൈ ആയിടാണ് ഉണ്ടാവുഗ



മുട്ട മാല

ഒരു പ്രതേക മലബാര്‍ വിഭവം, പണ്ട് ഞങ്ങളുടെ നാട്ടില്‍ പുതിയാപ്പിള സല്‍ക്കാരം നടക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ കേന്ദ്രമായ വിഭവം, ഈ വിഭവം ഇല്ലാത്തതിന്റെ പേരില്‍ എത്രയോ ആളുകള്‍ ഇറങ്ങിപോക്ക് നടത്തിയതായി മുമ്പുള്ളവര്‍ പറഞ്ഞു കേട്ടിടുണ്ട്



ചിസ്താ വുക്ക്

വളരെ പ്രധാ നപ്പെട്ട ഒരു അറബി വിഭവം ആണ് ഇത്, ചിക്കെന്‍ ഒരു പ്രത്യേക രീതിയില്‍ വടിയില്‍ കുത്തി ചുട്ടു എടുത്താണ് ഇത് ഉണ്ടാകുന്നത്.




വര്‍ഗനബ്

മുന്തിരിയുടെ ഇലയില്‍ ചോറ് ഒരു പ്രത്യേക രീതിയില്‍ പൊതിഞ്ഞു വെച്ചാണ്‌ ഈ വിഭവം ഉണ്ടാകുന്നത്.



ഒരു ഭക്ഷണ മത്സരത്തിലെ കാഴ്ച




കൂട്ടത്തില്‍ ചില ആയുര്‍വേദ ചിന്തകള്‍ പങ്കു വെക്കാം

*ശാന്തമല്ലാത്ത മനുസ്സുമായി ആഹാരം കഴിച്ചാല്‍ ദഹക്കില്ല,എന്ന് ആയുര്‍വേദം പ്രതിപാദിക്കുന്നു.സന്തോഷത്തൊടെയും ആസ്വദിച്ചും മാത്രമേ ഭക്ഷണം കഴിക്കാവൂ.
*ചൂടും തണുപ്പായതുമായ ആഹാരങ്ങള്‍ ഒരുമിച്ചു കഴിക്കരുത്.

*ആഹാരം കഴിച്ചതിനു ശേഷം തണുത്ത വെള്ളം കുടിക്കരുത്.’വെള്ളം ചവച്ചും, ആഹാരം കുടിച്ചും ആണ് കഴിക്കേണ്ടത്‘എന്നു പറഞ്ഞാല്‍, വെള്ളം വായില്‍ ഒഴിച്ച്, ദേഹത്തിന്റെ ചൂടുപരുവമാക്കിയതിനു ശേഷം ആണ് ഇറക്കേണ്ടത്.

*അതു പോലെ തന്നെ,ആഹരം നല്ലവണ്ണം ചവച്ചരച്ച് ദ്രവരൂ‍പത്തിലാക്കിയതിനു ശേഷം ആണ് കഴിക്കേണ്ടത്.
*സസ്യാഹാരമാണ് ശരീരത്തിനുത്തമം.
*മാസാഹാരം ഒഴിച്ചുകൂടാന്‍ വയ്യ എങ്കില്‍ കോഴിയിറച്ചിയാണ്,മാട്ടിറച്ചിയെക്കാള്‍ ഉത്തമം.
*മസാലചേര്‍ത്തതും,വറുത്തതും പൊരിച്ചതുമായ‍ ആഹാരസാധനങ്ങള്‍ നമ്മുടെ കേരളീയ ആഹാര രീതിയില്‍ കുറവാണ് എന്നുതന്നെ പറയാം.
*ആഹാരത്തിന്റെ കൂടെയും,ദാഹശമനിയായും,കേരളത്തില്‍ പണ്ടു മുതല്‍ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പാനീയമാണ് സംഭാരം. കൊച്ചുള്ളിയും,ഇഞ്ചിയും, കരിവേപ്പിലയും ചതച്ചിട്ട്,പാകത്തിനുപ്പും ചേര്‍ത്തു കുടിക്കുന്ന ഈ സംഭാരം ഭഹത്തിനത്യുത്തമം ആണ്.
*സാധരണ ദഹനം നടക്കാന്‍ ആവശ്യമായ നാലുമണിക്കൂര്‍ ഇടവേളക്കു ശേഷമേ അടുത്ത ആഹാരം കഴിക്കാന്‍ പാടുള്ളു.
*അളവിലും അല്പം കൃത്യത പാലിക്കുന്നത് നല്ലതാണ്,വയറു നിറഞ്ഞു എന്നു തോന്നിയാല്‍,ആഹാരം മതിയാക്കുക, വാരി വലിച്ചു തിന്നരുത് എന്നു സാരം.
*കൃതൃമമായ നിറങ്ങള്‍ ചേര്‍ക്കുയോ, അധികമായി വേവിക്കാനോ പാടില്ല,സകല ഗുണങ്ങളും മൂല്യവും നശിക്കും എന്നാണ് വിശ്വാസം.
*വിശന്നിരിക്കുമ്പോള്‍ ആഹാരം കഴിക്കുന്നതു പോലെ,മാസത്തിലൊരിക്കല്‍ ഉപവസിക്കുന്നതും ശരീരത്തിനു നല്ലതാ‍ണ്.ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
*ആയുര്‍വേദത്തില്‍ വയറൊഴിക്കുക എന്നത് ചികിത്സയുടെ ഭാഗം ആണ്

No comments: