Monday, August 09, 2010

വല്ലാത്ത ഒരു ടെന്‍ഷന്‍ ആണ് ഞാന്‍ ഈ ബ്ലോഗ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ , കാരണം ഈ ഒരു ഫീല്‍ഡില്‍ എനികെ യാതൊരു എക്സ്പീരിയന്‍സ് ഇല്ല, കുറെ മഹാന്മാര്‍ നടന്ന ഒരു പാതയില്‍ കൂടിയാണ് ഞാന്‍ നടക്കുന്നത് എന്ന ഒത്തമ ബോദ്യം എപ്പോയും മുന്നിലുണ്ട്. തെറ്റുകള്‍ സംഭവിക്കാം അത് മനുഷ്യ സഹജമാണ് . എന്നാല്‍ എന്റെ കാര്യത്തില്‍ അത് മാത്രെമേ സംഭവിക്കൂ എന്നൊരു പേടി . മുമ്പില്‍ ഒരു ഗുരുവായി ആരെയും കാണിക്കാന്‍ ഇല്ല, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ തിരുത്താന്‍ ഒരു ഗുരു ഉണ്ടായിരുന്നു വെങ്കില്‍ എന്ന് എപ്പോയും ആശിച്ചു പോകും . ഇനി നിങ്ങളാണ് എന്റെ ഗുരു , തെറ്റുകള്‍ ഉണ്ടെകില്‍ അത് തിരുത്താനും ചൂണ്ടി കാണിക്കാനും നിങ്ങള്ക് സ്വ തന്ത്ര്യം ഉണ്ട്. ഈ പാവം ഫോട്ടോ ഗ്രഫെരുടെ കുറച്ചു ഫോട്ടോകള്‍ ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അനുസരിച്ചായിരിക്കും ഇനിയുള്ള ഫോട്ടോ പോസ്റ്റുകള്‍

കാല മാകുന്ന പ്രയാണത്തില്‍ വിധി കല്പിച്ചു തന്ന ഒരു മേലങ്കി ആണ് പ്രവാസിയുടെ കുപ്പായം. വല്ലാത്ത ഒരു ഗ്രഹാ തുറ ത്തം ആണ് പ്രവാസികള്‍ക്ക് . നാടിന്‍റെ ഏതു ഓര്‍മയും അവരെ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ എത്തിക്കും. അതുകൊണ്ട് ഈ ബ്ലോഗില്‍ ഞാന്‍ ആദ്യം പോസ്റ്റ്‌ ചെയ്യുന്നത് എന്റെ നാട് തന്നെയാണ്. ലോകത്തെ ഏറ്റവും നല്ല സ്ഥലമയാണ് എനിക്ക് എന്റെ നാടിനെ എപ്പോയും തോന്നാറ്.

കോഴിക്കോട് കടപ്പുറത്തെ ഒരു സായാഹ്ന കാഴ്ച






ജച്ചു



വടകര ബീച്ച്

No comments: